സുശാന്തിന്‌റെ മരണത്തില്‍ വ്യാജവാര്‍ത്ത നല്‍കി; ചാനലുകള്‍ക്കെതിരെ നടപടി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ ചാനലുകള്‍ക്കെതിരെ നടപടിയെടുത്ത് നാഷണല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ് അതോറിറ്റി. വ്യാജവാര്‍ത്ത നല്‍കിയതിന് ആജ് തക് ചാനലിന് ലക്ഷം രൂപ പിഴ വിധിച്ചു. സീ ന്യൂസ്, ന്യൂസ് 24, ഇന്ത്യ ടിവി എന്നീ ചാനലുകള്‍ ക്ഷമാപണം സംപ്രേഷണം ചെയ്യണം. സുശാന്തിന്റേത് എന്ന പേരില്‍ വ്യാജ ട്വീറ്റുകള്‍ നല്‍കിയതിനാണ് നടപടി.

ഒപ്പം ചാനലുകളുടെ വെബ്സൈറ്റ്, യു ട്യൂബ് തുടങ്ങിയ ഇടങ്ങില്‍നിന്ന് ഇവ നീക്കം ചെയ്യണം. സുശാന്തിന്റെ മരണം ‘ഹിറ്റ് വിക്കറ്റ്’ എന്ന് തലക്കെട്ടോടെ വാര്‍ത്ത നല്‍കിയതിനാണ് ആജ് തകിന് പിഴ. ‘പറ്റ്നയുടെ സുശാന്ത് മുംബൈയില്‍ തോറ്റു’ എന്ന തലക്കെട്ടായിരുന്നു സീ ന്യൂസ് നല്‍കിയത്. ഈ തലക്കെട്ടുകള്‍ മരിച്ചയാളെ അവഹേളിക്കുന്നതാണെന്നും എന്‍ബിഎസ്എ പറഞ്ഞു. എന്‍ബിഎസ്എ നല്‍കുന്ന ക്ഷമാപണമാണ് ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത്.

Top