സാറാ അലി ഖാനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് സുശാന്ത്

ബോളിവുഡ് നടി സാറാ അലി ഖാനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് നടന്‍ സുശാന്ത് രജ്പുത്. കേദര്‍നാഥ് എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച ശേഷം ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറയുടെ ആദ്യ ചിത്രമായിരുന്നു കേദര്‍നാഥ്.
ശേഷം, രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിമ്പ എന്ന ചിത്രത്തിലായിരുന്നു സാറ പിന്നീട് അഭിനയിച്ചത്. സിമ്പയ്ക്കു ശേഷം സുശാന്തും സാറയും തമ്മില്‍ അകല്‍ച്ചയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഇംത്യാസ് അലി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലാണ് സാറ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് കാര്‍ത്തിക് ആര്യനാണ്. കാര്‍ത്തിക് ആര്യനുമായി സാറയ്ക്കുള്ള അടുപ്പമാണ് സുശാന്തിനെ അണ്‍ഫോളോ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top