സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയും ഒരേവേദിയില്‍

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ വെള്ളിയാഴ്ച അബൂദബിയില്‍ സംഗമിക്കും.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇതാദ്യമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയും ഒരേവേദിയില്‍ എത്തുന്നത്. അബൂദബിയില്‍ നടക്കുന്ന ലോക മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയുടെ നാല്‍പത്തി ആറാമത് വിദേശകാര്യ മന്ത്രിതല സമ്മേളനത്തില്‍ ഇരുവരും സംസാരിക്കും.

ഒ.ഐ.സി അംഗരാജ്യമല്ലെങ്കിലും പതിനെട്ടര കോടി മുസ്ലിംകള്‍ അധിവസിക്കുന്ന ഇന്ത്യയെ സമ്മേളനത്തിലേക്ക് യു.എ.ഇ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

ആവശ്യമെങ്കില്‍ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട മധ്യസ്ഥ റോള്‍ ഏറ്റെടുക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ ഇരുകൂട്ടരെയും സന്നദ്ധത അറിയിച്ചതായാണ് സൂചന.

Top