പൊ​തു​മാ​പ്പു പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​മെ​ന്ന് സു​ഷ​മ സ്വ​രാ​ജ്

sushama swaraj

ന്യൂ​ഡ​ൽ​ഹി: സൗ​ദി അ​റേ​ബ്യ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പൊ​തു​മാ​പ്പു പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​രന്‍മാ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് കേന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​ക്കു നി​ർ​ദ്ദേ​ശം ന​ല്കി​യ​താ​യി സു​ഷ​മ സ്വ​രാ​ജ് അ​റി​യി​ച്ചു.

പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ മ​ട​ങ്ങി വ​രു​ന്ന​വ​ർ​ക്കു വേണ്ടി ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യം ന​ല്കു​ന്ന​തി​നു കേ​ന്ദ്രം ത​യാ​റാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി​യെ മ​ന്ത്രി അ​റി​യി​ച്ചു.

മാ​ർ​ച്ച് 29ന് ​നി​ല​വി​ൽ​ വ​ന്ന 90 ദി​വ​സ​ത്തെ പൊ​തു​മാ​പ്പി​ൽ ഇ​ഖാ​മ ഇ​ല്ലാ​തെ സൗ​ദി​യി​ൽ ത​ങ്ങു​ന്ന​വ​ർ​ക്കും ഹു​റൂ​ബ് ആ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​വ​ർ​ക്കും പി​ഴ​യ​ട​യ്ക്കാ​തെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാം. ഇ​ത്ത​ര​ത്തി​ൽ തി​രി​ച്ചു വ​രു​ന്ന​വ​ർ​ക്കു ഭാ​വി​യി​ൽ മ​തി​യാ​യ രേ​ഖ​ക​ളോ​ടെ സൗ​ദി​യി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​തി​നും വി​ല​ക്കു​ണ്ടാ​വി​ല്ല.

താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സൗ​ദി​യി​ൽ ത​ങ്ങു​ന്ന ഹജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ക്സി​റ്റ് വീ​സ ഇ​ല്ലാ​തെ ത​ന്നെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാം.

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി ഏ​പ്രി​ൽ 25 വ​രെ 18,120 അ​പേ​ക്ഷ ല​ഭി​ച്ച​താ​യും ഇ​വ​രി​ൽ 17622 പേ​ർ​ക്ക് എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി​യി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം​വ്യ​ക്ത​മാ​ക്കി.

Top