ഇന്ത്യ-യുഎഇ സഹകരണം ശക്തമാക്കാനായി സുഷമ സ്വരാജ് അബുദാബിയില്‍

അബുദാബി: ഇന്ത്യ-യുഎഇ ജോയിന്റ് കമ്മിഷനില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദാബിയിലെത്തി. ചൊവ്വാഴ്ച്ച അബുദാബി ഐ.എസ്.സിയില്‍ രാജ്യത്തെ ഇന്ത്യന്‍സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും.

സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രി യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെയും സായിദ് വര്‍ഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

നാളെ വൈകീട്ട് ആറുമണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റിറില്‍ ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിക്കും.

Top