വെടിയേറ്റു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും; സുഷമ സ്വരാജ്

sushama-swaraj

കന്‍സാസ്: യുഎസിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ സഹായം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സംഭവത്തില്‍ മന്ത്രി അനുശോചനം അറിയിച്ചു.

തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് മരിച്ചത്. വെടിയേറ്റ യുവാവിന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ശരത് കൊപ്പു തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ്. കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു ശരത് യുഎസില്‍ പഠനത്തിനായി എത്തിയത്. കന്‍സാസ് മിസൗറി സര്‍വകലാശാലയില്‍നിന്ന് സ്‌കോഷര്‍ഷിപ്പ് ലഭിച്ചാണ് ശരത് ഇവിടെ എത്തിയത്.

അതേസമയം, സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം കന്‍സാസ് പൊലീസ പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ദൃശ്യം പുറത്ത് വിട്ടിരിക്കുന്നത്. വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലമായി പതിനായിരം ഡോളറാ(ഏകദേശം 6,87,650 രൂപ)ണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Top