ഒ.ഐ.സി സമ്മേളനം;വിശിഷ്ടാതിഥിയായി സുഷമ, നടപടിയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍

sushama swaraj

ന്യൂഡല്‍ഹി: ഒ ഐ സി നടത്തുന്ന ഇസ്ലാമിക് രാഷ്ടങ്ങളുടെ സമ്മേളനത്തില്‍ സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍. അബുദാബിയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ സമ്മേളനത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത്.

സുഷമയെ ക്ഷണിച്ച നടപടി പിന്‍വലിക്കണമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ യു എ ഇ വിദേശകാര്യമന്ത്രിയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ആവശ്യം ഉന്നയിച്ചതായി വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. ഐ സിയുടെ സ്ഥാപക അംഗങ്ങളില്‍ ഒന്നിനെതിരെ കടന്നുകയറ്റമുണ്ടായിരിക്കുകയാണെന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പരാമര്‍ശിച്ച് ഖുറേഷി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളിലാണ് ഒ ഐ സി സമ്മേളനം നടക്കുന്നത്. 57 രാജ്യങ്ങളാണ് ഒ ഐ സിയിലുള്ളത്.

Top