സുഷമ സ്വരാജിന് പിറന്നാളാശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് സ്വരാജ് കൗശല്‍

ന്യൂഡല്‍ഹി: പ്രണയ ദിനവും പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മദിനവും ആയ ഇന്ന് അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പിറന്നാള്‍ ദിനം കൂടിയാണ്. സുഷമക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഗവര്‍ണറും ഭര്‍ത്താവുമായ സ്വരാജ് കൗശല്‍.

കഴിഞ്ഞു വര്‍ഷത്തെ പിറന്നാളാഘോഷത്തില്‍ കേക്കിന് മുന്നില്‍ കത്തിയുമായി ഇരിക്കുന്ന സുഷമയുടെ ചിത്രത്തോടൊപ്പമാണ് സ്വരാജ് കൗശലിന്റെ ട്വീറ്റ്. പിറന്നാളാശംസകള്‍ നേര്‍ന്ന് ‘ നമ്മുടെ ജീവിതത്തിലെ സന്തോഷം ‘ എന്ന വാചകത്തോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

2014 മുതല്‍ 2019 വരെയാണ് സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നത്. 2019 ഓഗസ്റ്റിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് മരണപ്പെടുന്നത്. രാജ്യത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് രണ്ട് പ്രധാന സ്ഥാപനങ്ങള്‍ക്ക് സുഷമ സ്വരാജിന്റെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

Top