ആര്‍എസ്എസിലെ സ്ത്രീകളെ കുറിച്ചുള്ള രാഹുലിന്റെ വാക്കുകള്‍ മ്ലേച്ഛമെന്ന് സുഷമ സ്വരാജ്

sushama-swaraj

അഹമ്മദാബാദ്: ആര്‍എസ്എസ് ശാഖകളില്‍ നിക്കറിട്ട വനിതകളെ കാണാന്‍ കഴിയുമോയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം വിലകുറഞ്ഞതാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

രാഷ്ട്രീയ നേതാക്കളില്‍നിന്നും ഉണ്ടാവരുതാത്ത കാര്യമാണ് രാഹുലിന്റെ നാവില്‍നിന്നും വീണതെന്നും അവര്‍ പറഞ്ഞു.

രാഹുല്‍ ചോദിക്കുന്നു ആര്‍എസ്എസ് ശാഖകളില്‍ നിക്കറിട്ട വനിതകളെ കാണാന്‍ സാധിക്കാത്തതെന്താണെന്ന്. താന്‍ തീര്‍ച്ചയായും ഈ ചോദ്യത്തിന് ഉത്തരം നല്‍കുമായിരുന്നു. എന്നാല്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ മോശമായിരുന്നു. ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം അര്‍ഹിക്കുന്നില്ലെന്നാണ് താന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

ബിജെപി സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന ആരോപണവും സുഷമ തള്ളി. ബിജെപി രാജ്യത്തിന് നാല് വനിതാ മുഖ്യമന്ത്രിമാരെയും നാല് ഗവര്‍ണര്‍മാരെയും സംഭാവന ചെയ്തിട്ടുണ്ട്. നിലവിലെ കേന്ദ്രമന്ത്രിസഭയില്‍ ആറ് വനിതാ മന്ത്രിമാരാണുള്ളതെന്നും സുഷമ ചൂണ്ടിക്കാട്ടി.

Top