‘ഭീകരപ്രവര്‍ത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല’ ; സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: ഭീകരപ്രവര്‍ത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

തീവ്രവാദത്തെ അതിന്റെ എല്ലാ രൂപങ്ങളെയും അര്‍ഥങ്ങളെയും ഉള്‍ക്കൊണ്ടുതന്നെ അപലപിക്കുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എസ്‌സിഒ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നുണ്ട്. രാജ്യങ്ങളും ജനങ്ങളും തമ്മില്‍ വിശ്വാസവും സഹകരണവും വഴിയൊരുക്കുന്നതിനുള്ള ഈ ബന്ധം ഇന്ത്യക്ക് അനിവാര്യമാണെന്നും സുഷമ പറഞ്ഞു.

Top