യുഎന്‍ വേദിയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജ്

sushama

ന്യൂയോര്‍ക്ക്: ഇന്ത്യ തീവ്രവാദ ഭീഷണി നേരിടുന്നത് അയലത്തു നിന്നാണെന്ന് ഐക്യ രാഷ്ട്രസഭ പൊതു സമ്മേളനത്തില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്. മുംബൈ ഭീകരാക്രമണ സൂത്രധാരനെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നു. പാക്കിസ്ഥാനെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തണം. സമാധാന ചര്‍ച്ച ഉപേക്ഷിച്ചത് പാക്കിസ്ഥാന്റെ നിലപാട് കാരണമാണ്‌. ബിന്‍ ലാദന് താവളമൊരുക്കിയത് പാക്കിസ്ഥാനാണെന്നും സുഷമ പറഞ്ഞു.

സുനാമി ബാധിച്ച ഇന്തോനേഷ്യയ്ക്ക് എല്ലാ വിധ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും ദുരിതത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സാമ്പത്തികമായും സാമൂഹികമായും രാജ്യം സുസ്ഥിര വികസനം നേടി. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെയും തീവ്രവാദത്തിന്റെയും കാലമാണ്. വികസിത രാജ്യങ്ങള്‍ ഇക്കാര്യങ്ങളില്‍ മറ്റുള്ളവരെ സഹായിക്കണമെന്നും സുഷമ സ്വരാജ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Top