ആര്യന്‍ നല്ല കുട്ടിയാണ്, ഞാന്‍ ഗൗരിക്കും ഷാറുഖിനുമൊപ്പം: സുസന്നെ ഖാന്‍

മുംബൈ: മയക്കുമരുന്നു കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയുമായ സുസന്നെ ഖാന്‍. ബോളിവുഡിലെ ആര്‍ക്കെങ്കിലും നേരേ ആരോപണം ഉയര്‍ന്നാല്‍ വേട്ടയാടുന്നതിന് ഇരയെ കിട്ടിയ ആഹ്ലാദമാണ് ചിലര്‍ക്കെന്ന് സുസന്നെ ഖാന്‍ കുറിച്ചു.

ഒരു മാധ്യമം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുസന്നെ ഖാന്‍. ആര്യന്‍ ഖാന്റെ അമ്മ ഗൗരി ഖാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുസന്നെ. ”ഇത് ആര്യനെക്കുറിച്ചു മാത്രമല്ല, കഷ്ടകാലത്തിന് അയാള്‍ മോശം സമയത്ത് മോശം സ്ഥലത്ത് ചെന്നു പെട്ടതാണ്. ഈ അവസ്ഥ പലരെയും ആവേശഭരിതരാക്കുകയും അവര്‍ വിച്ച് ഹണ്ട് ആരംഭിക്കുകയും ചെയ്തു. ബോളിവുഡിലുള്ളവര്‍ പലപ്പോഴും ഇതിന്റെ ഇരകളാണ്. ആര്യന്‍ ഖാന്‍ നല്ല കുട്ടിയാണ്. എന്റെ ഹൃദയം ഗൗരിക്കൊപ്പമാണ്” – സുസന്നെ വ്യക്തമാക്കി.

 

Top