ഹൃത്വിക് ഇരുപതു വര്‍ഷം മുമ്പത്തേക്കാളും ഹോട്ടായെന്ന്‌ മുന്‍ ഭാര്യ സൂസനെ

വിഹാബബന്ധം വേര്‍പെടുത്തി എങ്കിലും ഹൃത്വിക് റോഷനും സൂസാനെ ഖാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഹൃത്വികിനെ ആശംസിക്കാനും പിന്തുണയ്ക്കാനും സൂസാനെ മറക്കാറില്ല. കഴിഞ്ഞ ദിവസം ഹൃത്വിക് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കു വേണ്ടി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ആ വീഡിയോയ്ക്ക് താഴെ സൂസാനെ പോസ്റ്റ് ചെയ്ത ഒരു കമന്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹൃത്വിക് 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ടായിട്ടുണ്ടെന്നാണ് മൂന്‍ ഭാര്യയായ സൂസാനെ കമന്റു ചെയ്തത്.

തിരിച്ചുവരവ് ഇത്രയും വെല്ലുവിളിയാകുമെന്ന് കരുതിയില്ലെന്ന് കുറിച്ചുകൊണ്ടായിരുന്നു താരം ആ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്.

2000ത്തിലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുമുണ്ട്. 2014 ല്‍ സൂസാനെയുടെ ആവശ്യപ്രകാരം ഇവര്‍ വേര്‍പിരിയുകയായിരുന്നു.

സൂപ്പര്‍ 30 യാണ് ഹൃത്വികിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. വികാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗണിതശാസ്ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ എത്തുന്നത്. അജയ് അതുല്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആണ്. വിരേന്ദ്ര സക്സേന, പങ്കജ്, അമിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top