സൂര്യയുടെ ‘സുരരൈ പോട്രി’ന് വ്യത്യസ്തമായൊരു ഓഡിയോ ലോഞ്ച്,അതും ആകാശത്തില്‍ വച്ച്

സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുരരൈ പോട്രു’. ചിത്രത്തിന് വ്യത്യസ്തമായൊരു പ്രൊമോഷന്‍ പരിപാടി സംഘടിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആകാശത്ത് വച്ചുള്ള ഓഡിയോ റിലീസാണ് നാളെ നടത്താന്‍ പോവുന്നത്.

സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ട് സിനിമയുടെ പ്രൊമോഷന്‍ വിമാനത്തില്‍ വെച്ച് നടക്കും. നാളെ വൈകീട്ട് ബോയിങ് 737-ല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദര്‍ശനം നടത്താനാണ് തീരുമാനം. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോണ്‍ സില്ലിയുടെ ഓഡിയോ ലോഞ്ച് സ്പൈസ് ജെറ്റ് 737-ല്‍ വെച്ചും നടക്കും.

സുധി കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപാകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ജി.വി പ്രകാശ് കുമാറാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Top