സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ സൂര്യ

surya actor

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴകത്തിന്റെ പ്രിയ താരം സൂര്യ നായകനാകുന്നു.

ചിത്രം ‘സൂര്യ 36’ എന്ന താല്‍ക്കാലിക നാമത്തില്‍ അറിയപ്പെടും.

തന്റെ പുതിയ സിനിമയെ കുറിച്ച് സൂര്യ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്.

ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം ദീപാവലിയോടെ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കും.

ഡ്രീം വാരിയര്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭുവാണ് ചിത്രം നിര്‍മിക്കുന്നത്.

വിഘ്‌നേഷ് ശിവന്‍ ഒരുക്കുന്ന താന സേര്‍ന്ത കൂട്ടമാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

Top