സൂര്യ ചിത്രം കങ്കുവയുടെ ടീസര്‍ ഉടന്‍; പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്

സൂര്യപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കങ്കുവ. നാളെ 4.30ന് കങ്കുവയുടെ ഒരു ടീസര്‍ പുറത്തുവിടും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കങ്കുവയിലെ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്നാണ് പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്്.

നിര്‍മാതാക്കാളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസില്‍ നിന്ന് സൂര്യയുടെ കങ്കുവയുടെ കുറച്ച് ഗ്ലിംപ്‌സ് കണ്ടു എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല നേരത്തെ ട്വീറ്റ് ചെയ്തിരുന്നത് ചര്‍ച്ചയായിരുന്നു. എന്തൊരു മാറ്റമാണ് സൂര്യ. ഉഗ്രന്‍. പാന്‍ ഇന്ത്യന്‍ ബ്ലോക്ബസ്റ്റര്‍ ലോഡിംഗ്. രാജ്യത്തെ മികച്ച ഒരു സംവിധായകനായി തന്നെ സിരുത്തൈ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ഛായാഗ്രാഹകന്‍ വെട്രിയും മികവ് കാട്ടുന്നു. വന്‍ പ്രമോഷനായിരിക്കും സൂര്യ നായകനായ ചിത്രത്തിന് ഉണ്ടാകുക എന്നും റിലീസ് 2014 പകുതിയോടെ ആയിരിക്കും എന്നും രമേഷ് ബാല ട്വീറ്റ് ചെയ്തിരുന്നു.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ്. നായകന്‍ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ദിഷാ പഠാണിയാണ് നായിക. നടരാജന്‍ സുബ്രമണ്യം ജഗപതി ബാബു, റെഡ്‌ലിന്‍ കിംഗ്‌സ്‌ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്‌സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തും.

സംവിധായകന്‍ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Top