ട്വന്റി 20 പരമ്പര ടീമിൽ ഉൾപ്പെട്ടത് സ്വപ്നതുല്യമായ അനുഭവമെന്ന് സൂര്യകുമാര്‍ യാദവ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ടീമിൽ ഉൾപ്പെട്ടത് സ്വപ്നതുല്യമായ അനുഭവമെന്ന് സൂര്യകുമാര്‍ യാദവ്. ട്വിറ്ററില്‍ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ ഇരിക്കുന്ന ഒരു ഫോട്ടോയോടൊപ്പമാണ് തന്റെ സന്തോഷം സൂര്യകുമാര്‍ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സൂര്യകുമാര്‍ യാദവ്. വൈകിയെങ്കിലും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ താരത്തെ തേടിയെത്തിയിരിക്കുന്നതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.

Top