ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടി കൂടുതല്‍ ട്വീറ്റ് സ്വന്തമാക്കി തെന്നിന്ത്യന്‍ താരം സൂര്യ

surya actor

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനെയും, സല്‍മാന്‍ ഖാനേയും കടത്തിവെട്ടി 2017ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് സ്വന്തമാക്കി തെന്നിന്ത്യന്‍ താരം സൂര്യ.

2017 ഗോള്‍ഡന്‍ ട്വീറ്റ് സ്വന്തമാക്കിയിരിക്കുന്നത് സൂര്യയുടെ തമിഴ് ചിത്രമായ താന സേര്‍ന്ദ കൂട്ടത്തിന്റെ സെക്കന്റ് ലുക്കാണ്.

ഡിസംബര്‍ 5 വരെ ഇതിനോടകം 70,000 തവണയാണ് ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

സല്‍മാന്‍ ഖാന്റെ ചിത്രമായ ട്യൂബ് ലൈറ്റ്, ടൈഗര്‍ സിന്ദാ ഹെ ഷാരൂഖ് ചിത്രമായ റയീസ്, ജബ് ഹരി മെറ്റ് സെജല്‍ എന്നിവയുടെ ഫസ്റ്റ് ലുക്ക്‌പോസ്റ്ററുകളായിരുന്നു ഇതുവരെ ട്വിറ്ററില്‍ കൂടുതല്‍ റിട്വീറ്റുകള്‍ സ്വന്തമാക്കിയവ.Related posts

Back to top