സൂര്യ ബോളിവുഡിലേക്ക്; മഹാഭാരതം ആസ്പദമാക്കി ഒരുങ്ങുന്ന കർണയിലൂടെ അരങ്ങേറ്റം

തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയതാരമാണ് സൂര്യ. കഴിഞ്ഞ വർഷം ദേശീയ പുരസ്‌കാരം നേടിയ താരം ഇപ്പോഴിതാ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുകയാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാകും സൂര്യ നായകനാകുക.

മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയായിരിക്കും സൂര്യ അവതരിപ്പിക്കുക. അതേസമയം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ അടുത്ത ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ.

Top