സൂര്യയുടെ പുതിയ ചിത്രം ‘താനാ സേര്‍ന്തകൂട്ട’ത്തിന്റെ പോസ്റ്റര്‍ പുറത്ത്

സൂര്യ നായകനായി എത്തുന്ന ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം.

നാനും റൗഡിതാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.

ആക്ഷന്‍ കോമഡി എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

കെ എസ് രവികുമാര്‍, രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍വണ്ണന്‍, തമ്ബി രാമയ്യ, കോവൈ സരള, സെന്തില്‍, ആര്‍ ജെ ബാലാജി, അനന്ത്രാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

സൂര്യയും ജ്ഞാനവേല്‍ ശക്തിരാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top