രാഷ്ട്രീയ പ്രവര്‍ത്തകനായി സൂര്യ എത്തുന്നു; എന്‍ജികെയുടെ ടീസര്‍ പുറത്തിറങ്ങി

സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം എന്‍ജികെയുടെ ടീസര്‍ പുറത്തിറങ്ങി. സെല്‍വരാജന്‍ ഒരുക്കുന്ന ചിത്രത്തില്‍ നന്ദന്‍ ഗോപന്‍ കുമരന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് സൂര്യ എത്തുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന നിരവധി രംഗങ്ങള്‍ക്കൊണ്ട് സമ്പുഷ്ടമാണ് ടീസര്‍.

ചിത്രത്തില്‍ രാകുല്‍ പ്രീത്, സായി പല്ലവി സൂര്യയുടെ നായികയായി എത്തുന്നു. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രഭുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എന്‍ജികെ ഏപ്രില്‍ പത്തിന് റിലീസ് ചെയ്യും.

Top