സൂര്യ ചിത്രം എന്‍ ജി കെ : മെയ് 31ന് പ്രദര്‍ശനത്തിന് എത്തും

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം എന്‍ ജി കെ മെയ് 31ന് പ്രദര്‍ശനത്തിന് എത്തും. ആയിരത്തിലൊരുവന്‍, ഇരണ്ടാം ഉലകം, മയക്കംഎന്ന എന്നീ ചിത്രങ്ങളുടെ സംവിധായകനായ സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ്, എന്നിവരാണ് നായികമാര്‍. ജഗപതി ബാബു, സമ്ബത്ത് രാജ്, മന്‍സൂര്‍ അലിഖാന്‍, ബാല സിംഗ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍.പ്രഭു,ആര്‍.പ്രകാശ് ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍രാജാണ്‌ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍.

Top