സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാന്‍’; ടീസര്‍ ഏപ്രില്‍ 14-ന് റിലീസ് ചെയ്യും

കെ വി ആനന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പന്‍. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ 14-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സായേഷയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Top