സൂര്യയുടെ പുതിയ ചിത്രം എന്‍ജികെ ജൂണില്‍ റിലീസ് ചെയ്യും

സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് എന്‍ജികെ. ചിത്രം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിത്രം കഴിഞ്ഞ വര്‍ഷം ദീപാവലി റിലീസായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ചിത്രത്തിന്റെ റിലീസിങ് പലകാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു.

സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായ ചിത്രത്തില്‍ രാഷ്ട്രീയക്കാരനായ നന്ദ ഗോപാല കുമാരനായാണ് സൂര്യ എത്തുന്നത്. രാകുല്‍ പ്രീത് ആണ് ചിത്രത്തിലെ നായിക. യുവ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ശിവകുമാര്‍ വിജയന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ്.

Top