സൂര്യ ചിത്രം എന്‍ജികെയുടെ പുതിയ വാര്‍ത്തകള്‍ അടുത്ത മാസം പുറത്തുവിടുമെന്ന്..

NGK

സൂര്യ നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം എന്‍ജികെയുടെ കൂടുതല്‍ വിവരങ്ങള്‍ ഒക്ടോബറില്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ എസ് ആര്‍ പ്രഭു ബ്ലോഗ് പേജിലൂടെയാണ് വാര്‍ത്ത പങ്കുവെച്ചത്. സെല്‍വരാഘവനാണ് എന്‍ജികെ സംവിധാനം ചെയ്യുന്നത്.

സൂര്യ എംഎല്‍എയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. കാകും മുന്നേട്ര കഴകം പാര്‍ട്ടിയുടെ സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് എന്‍ജെ കുമാരന്‍ എംഎല്‍എ ആയാണ് സൂര്യ വേഷമിടുന്നത്. സൂര്യ ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്നത്.

സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ജഗപതി റാവു, ഇളവരസു, രാജ്കുമാര്‍ ഗണേഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ക്രിസ്തുമസ് റിലീസായി എത്തുമെന്നും വാര്‍ത്തകളുണ്ട്.

Top