സൂര്യ നായകനായെത്തുന്ന ചിത്രം ‘കാപ്പാന്‍’; രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും

സൂര്യയെ നായകനാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത് വിടും.

ചിത്രം ഓഗസ്റ്റ് 30 -ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. സൂര്യയുടെ മുപ്പത്തിയേഴാമത് ചിത്രമാണിത്.

ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സായേഷയാണ് നായിക. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്. ഹാരിസ് ജയരാജ് ആണ് സംഗീതം ഒരുക്കുന്നത്.

Top