സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കാപ്പാന്‍; ഓഡിയോ ലോഞ്ച് നടന്നു

സൂര്യ ചിത്രം ‘കാപ്പാന്റെ’ ഓഡിയോ ലോഞ്ച് നടന്നു.ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ നടന്നു. രജനികാന്തും മോഹന്‍ലാലും സംവിധായകന്‍ ഷങ്കറും വൈരമുത്തുവും ചടങ്ങില്‍ പ്രധാന അതിഥികളായിരുന്നു.

കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്‍എസ്ജി കമാന്‍ഡോ ആയിട്ടണ് സൂര്യ എത്തുന്നത്.

ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് ചിത്രം ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ ്അഭിനിയക്കുന്ന തമിഴ് ചിത്രം കൂടിയാണ് കപ്പാന്‍.

ചിത്രത്തിന് സംഗീതം നല്‍കുന്നത് ഹാരിസ് ജയരാജ് ആണ്. ഹാരിസ് ജയരാജ് ആണ് സംഗീതം. ‘അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ചിത്രം ആഗസ്റ്റ് 30ന് പ്രദര്‍ശനത്തിനെത്തും.

Top