മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രം; ‘കാപ്പാന്‍’ ടീസര്‍ പുറത്ത് വിട്ടു

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം കാപ്പാന്റെ ടീസര്‍ റിലീസ് ചെയ്തു. കെ.വി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സയേഷ സൈഗാളാണ് നായികയായ് എത്തുന്നത്. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രമുഖ നിര്‍മാണ മ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top