കാപ്പാനില്‍ മോഹന്‍ലാലിന്റെ മകനായി ആര്യ എത്തുന്നു

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്‍ സെപ്റ്റംബര്‍ 20ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു. കെ.വി ആനന്ദ് ,സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്.

ചിത്രത്തില്‍ ആര്യയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. മോഹന്‍ലാലിന്റെ മകന്‍ അഖില്‍ വര്‍മയായിട്ടാണ്
ആര്യ ചിത്രത്തില്‍ എത്തുന്നത്.

സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിദേശത്ത് ലണ്ടന്‍, അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്‍ഡോനേഷ്യയിലെ ജാവാ ദ്വീപ് ഇന്ത്യയില്‍ കുളു മണാലി, പഞ്ചാബ്, തഞ്ചാവൂര്‍, ചെന്നൈ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

Top