Surya–Jyothika with Brahma

കോളിവുഡ് താര ദമ്പതിമാരായ സൂര്യയും ജ്യോതികയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഇവര്‍ വെള്ളിത്തിരയില്‍ ഒരുമിക്കുന്നത്. ചിത്രത്തില്‍ ദമ്പതിമാരുടെ വേഷത്തില്‍ തന്നെയാണ് ഇരുവരും എത്തുക. സില്ലന് ഒരു കാതലാണ് സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം.

സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവാഹത്തിന് ശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയത്തിലേക്ക് മടങ്ങി വന്നത്.

Top