ഓസ്ക്കാറിന്റെ പ്രാഥമിക ഘട്ടം കടന്ന് സൂര്യ ചിത്രം “സൂരറൈ പോട്ര്”

ത്തവണ ഓസ്‌കർ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 366 ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്. സൂര്യ, അപർണ ബാലമുരളി, പരേഷ് റാവൽ, മോഹൻ ബാബു, കൃഷ്ണകുമാർ, വിവേക് പ്രസന്ന തുടങ്ങിയവർ മത്സരിച്ചഭിനയിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു.

ഇന്ത്യയിലെ ആദ്യ ബജറ്റ് എയർലൈനായ എയർ ഡെക്കാന്റെ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്‌ളൈ – എ ഡെക്കാൻ ഒഡീസി’ എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങളെയും ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.2020 നവംബർ 12 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ചിത്രം നിരൂപക, പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങി.

.ചിത്രം ഓസ്‌കർ അവാർഡിന് മത്സരിക്കുന്ന വിവരം നിർമ്മാതാക്കൾ ജനുവരിയിൽ അറിയിച്ചിരുന്നു. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ സ്‌കോർ തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

 

Top