കടൈക്കുട്ടി സിങ്കത്തിന്റെ വിജയം; ഒരു കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി സൂര്യ

singam

കാര്‍ത്തിയെ നായകനാക്കി സൂര്യ നിര്‍മ്മിച്ച കടൈക്കുട്ടി സിങ്കം പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു. ജൂലായ് 13നായിരുന്നു ചിത്രത്തിന്റെ റിലീസ്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ സിനിമയാണ് കടൈക്കുട്ടി സിങ്കം. സിനിമയുടെ വന്‍ വിജയത്തിനു ശേഷം അണിയറ പ്രവര്‍ത്തകരെല്ലാം ചെന്നൈയില്‍ ഒത്തുകൂടിയിരുന്നു.

പരിപാടിയില്‍ നിര്‍മാതാവ് സൂര്യ കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മികച്ച അഞ്ച് കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മറ്റു നിര്‍മ്മാതാക്കളും നല്‍കി.

പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. സായേഷ, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.
അര്‍ത്ഥന ബിനു, സത്യരാജ്, ഭാനുപ്രിയ, വിജി ചന്ദ്രശേഖര്‍, പൊന്‍വണ്ണന്‍, സൂരി, ശ്രിമാന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കില്‍ ‘ചിന്ന ബാബു’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. ഡി ഇമ്മനാണ് സംഗീതം. ദിവസങ്ങള്‍ക്കകം കടൈക്കുട്ടി സിങ്കം 40 കോടി കളക്ഷന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

Top