സൂര്യ കോവിഡ് മുക്തനായി: സന്തോഷം പങ്കുവച്ച് സഹോദരൻ കാർത്തി

surya actor

ചെന്നൈ: തമിഴ് നടൻ സൂര്യ കോവിഡ് മുക്തനായി. സഹോദരൻ കാർത്തിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

‘ചേട്ടൻ വീട്ടിലേക്ക് സുരക്ഷിതനായി തിരച്ചെത്തിയിരിക്കുന്നു. കുറച്ച് ദിവസത്തേക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയും. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല’-  കാർത്തി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Top