ആരാധകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് സൂര്യ; വീഡിയോ വൈറലാകുന്നു

surya actor

ജൂലായ് 23ന് തമിഴ് സൂപ്പര്‍താരം സൂര്യയുടെ പിറന്നാളായിരുന്നു. എന്നാല്‍ ഇത്തവണത്തെ പിറന്നാള്‍ ആരാധകര്‍ക്കൊപ്പമാണ് സൂര്യയുടെ പിറന്നാളാഘോഷം. ചെന്നൈയിലുള്ള റെസിഡന്‍സില്‍ വെച്ച് ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് സൂര്യ പിറന്നാള്‍ ആഘോഷിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മോഹന്‍ലാലും അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ സൂര്യയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

സെല്‍വരാഘവന്റെ എന്‍ജികെയിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. കെ വി ആനന്ദ് ചിത്രം സൂര്യ 37ലും മോഹന്‍ലാലിനൊപ്പം സൂര്യ അഭിനയിക്കുന്നുണ്ട്. ആര്യ, ബോമന്‍ ഇറാനി, സയേഷ, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top