സൂര്യയുടെ നായികയായി അപര്‍ണാ ബാലമുരളി, ചിത്രത്തിന്റെ പേര്; ‘സൂരരൈ പോട്ര്’

സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു ‘സൂരരൈ പോട്ര്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ മലയാളിതാരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായിക. ‘ഇരുതി ചുറ്റ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഈ ചിത്രവും ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് ഇത്.

അപര്‍ണാ ബാലമുരളിയെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മറ്റ് മികച്ച താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബൊമ്മി റെഡ്ഢിയാണ് ഛായാഗ്രാഹകന്‍.

സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ്സും, അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജ ശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്.

Top