കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ പ്രഖ്യാപിച്ച് സൂര്യ

സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്രൂ. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 2 ഡി എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും.

സൂരറൈ പോട്രൂ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സൂര്യ ആമസോണില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്ന് 5 കോടി രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് ‘സൂരറൈ പോട്ര്’.

ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. നികേഷ് ബോമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം.

Top