തട്ടുപൊളിപ്പന്‍ പാട്ടുമായി സൂര്യയും കാര്‍ത്തിയും; വീഡിയോ കാണാം

surya karthi

തെന്നിന്ത്യന്‍ താര സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും ഒന്നിച്ചൊരു ചിത്രത്തിലെത്തുന്നത് കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ആരാധകര്‍. പക്ഷേ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇരുവരും ഗായകരായി രംഗത്തെത്തിയിരിക്കുകയാണ്. കോമഡി തമിഴ് ചിത്രം പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് സൂര്യയും കാര്‍ത്തിയും തട്ടുപൊളിപ്പന്‍ പാട്ടുമായി എത്തിയിരിക്കുന്നത്.

ആദ്യമായി ഒന്നിച്ചു പാടിയ പാട്ടിന്റെ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. പ്രേംഗി അമരനാണ് സംഗീതം. 4.52 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിട്ടുണ്ട്. ജയറാം, സത്യരാജ്, ജയ്ശിവ, രമ്യാ കൃഷ്ണന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രമാണ് പാര്‍ട്ടി. സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ ജയറാം പ്രത്യക്ഷപ്പെടുന്നത്. വെങ്കട് പ്രഭുവാണ് സംഗീതം.

Top