മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി സൂര്യയും കാര്‍ത്തിയും; 25 ലക്ഷം രൂപ നല്‍കും

ചെന്നൈ : കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായങ്ങളുമായി തമിഴ് താരങ്ങളും. നടന്‍മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയുമാണ് മഴക്കാലക്കെടുതിയിലേക്ക് സഹായവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്യും.

കാലവര്‍ഷക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്ത് വന്നിരുന്നു.

സംഭാവന നല്‍കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെട്ട അഭ്യര്‍ത്ഥനയായാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ പറവൂരിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ മമ്മൂട്ടി ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു

Top