തന്നെ സ്വാധീനിച്ച നടിയെക്കുറിച്ച് വെളിപ്പെടുത്തി തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സൂര്യ

surya actor

സിനിമാ മേഖലയില്‍ ഏറെ സ്വാധീനിച്ച നടിയെക്കുറിച്ച് തുറന്ന് പറഞ്ഞ് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സൂര്യ. മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് തന്നെ സ്വാധീനിച്ച നടി സിമ്രാനാണെന്ന് സൂര്യ പറഞ്ഞത്.

ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പോസിറ്റീവായ പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. മോശം കാര്യങ്ങളോട് നോ പറയാനുള്ള ശേഷി അവര്‍ക്ക് ഉണ്ടായിരുന്നു. വിവാഹിതയായ ശേഷവും സിനിമയില്‍ അവര്‍ തിരികെയെത്തി. ഇപ്പോഴും ഒരു മാറ്റവും ഇല്ല. അവര്‍ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്നു. ഇത് മഹത്തരമായ കാര്യമാണ്. പുരുഷന്മാര്‍ക്ക് പോലും പലപ്പോഴും അത് സാധിക്കില്ല. ഇതായിരുന്നു സിമ്രാനെന്ന നടി തന്നെ സ്വാധീനിക്കാന്‍ കാരണമായതെന്ന് സൂര്യ പറഞ്ഞു.

Top