മോഹന്‍ലാല്‍ താന്‍ അടക്കമുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന താരം; സൂര്യ

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാപ്പാന്‍. മോഹന്‍ലാലും സൂര്യയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20തിനാണ് തിയേറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തിലെ ലാലേട്ടന്റെ പ്രകടനത്തെ കുറിച്ച് കെവി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

സുഹൃത്തിനെ പോലെയാണ് ലാലേട്ടന്‍ ഓരോരുത്തരുമായി ഇടപെഴകുന്നത്. സീനിയന്‍ ജൂനിയര്‍ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സഹതാരങ്ങളോട് പെരുമാറുന്നത്. ഇത് താന്‍ അടക്കമുള്ളവര്‍ക്കുള്ള ഏറ്റവും വലിയ പാഠമാണെന്ന് സൂര്യ പറഞ്ഞു. ലാല്‍ സാറിനോടൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ ഒരു മായാ ലോകത്താണെന്ന് തോന്നിപ്പോയെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം മോഹന്‍ലാല്‍ സെറ്റിലെത്തിയപ്പോള്‍ തന്നെ പൂര്‍ണ്ണമായയും കഥാപാത്രമാകുകയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടായിരുന്നുവെന്നും കെ വി ആനന്ദ് വിശദീകരിക്കുന്നു.

Top