മോഹന്‍ലാലിന്റെ കണ്ണുകള്‍ പോലും അഭിനയിക്കുകയാണ്; സൂര്യ

ലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. താരത്തിന്റെ തമിഴ് ചിത്രം കാപ്പാനിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് നടന്‍ സൂര്യ പറയുന്നു.

രാജ്യത്തെ ഏറ്റവും മികച്ച നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്ന് താന്‍ അഭിനയത്തിന്റെ പല സൂക്ഷ്മാംശങ്ങളും പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കിരീടം, സ്ഫടികം എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ട്, സൂര്യ പറയുന്നു. സാധാരണ മിക്ക അഭിനേതാക്കള്‍ക്കും ക്യാമറയെക്കുറിച്ച് ഒരു ഭയമുണ്ട്, ചില സമയങ്ങളില്‍ അവര്‍ അതിന് മുന്നില്‍ പ്രകടനം നടത്താന്‍ പാടുപെടും. പക്ഷെ മോഹന്‍ലാല്‍ സാറിന്റെ അടുത്ത് അത് കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ പോലും അഭിനയിക്കുകയാണെന്നും സൂര്യ പറയുന്നു.

മോഹന്‍ലാലും, സൂര്യയും ചേര്‍ന്ന് അഭിനയിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ ഇപ്പോള്‍ യുട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രന്‍ഡിംഗാണ്.

Top