മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരും. . . വിവിധ സര്‍വേ ഫലങ്ങള്‍

ന്യൂഡല്‍ഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്ന് സി വോട്ടര്‍ അഭിപ്രായ സര്‍വേ. 90 ല്‍ 83 സീറ്റു നേടിയാകും മനോഹര്‍ ലാല്‍ ഖട്ടര്‍ വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തുമെന്നുമാണ് പ്രവചനം.

കോണ്‍ഗ്രസ് മൂന്നു സീറ്റില്‍ ഒതുങ്ങും. മറ്റുള്ളവര്‍ നാലു സീറ്റില്‍ വിജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ബിജെപിക്ക് 48 ശതമാനവും കോണ്‍ഗ്രസിന് 21 ശതമാനവും വോട്ടുവിഹിതമാണ് അഭിപ്രായ സര്‍വേയില്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 194 സീറ്റുനേടി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 86 സീറ്റുകിട്ടുമെന്നും സി വോട്ടര്‍ പ്രവചിക്കുന്നു.

ബിജെപി വന്‍ കുതിപ്പ് നടത്തുമെന്ന് ജന്‍ കീ ബാത്ത് സര്‍വേയും പ്രവചിക്കുന്നു. ഹരിയാനയില്‍ ബിജെപി 58 മുതല്‍ 70 സീറ്റ് വരെ നേടുമെന്നും ഇവര്‍ പറയുന്നു. ഹരിയാനയില്‍ 90 സീറ്റുകളാണ് ഉള്ളത്. അതേസമയം കോണ്‍ഗ്രസ് 12 മുതല്‍ 15 സീറ്റ് നേടുമെന്നും ജനനായക് ജനത പാര്‍ട്ടി അഞ്ച് മുതല്‍ എട്ട് വരെ സീറ്റ് നേടുനെന്നും സര്‍വേ പ്രവചിക്കുന്നു.

എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വേയില്‍ ബിജെപി ശിവസേന സഖ്യം 200 സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. എന്‍സിപി കോണ്‍ഗ്രസ് സഖ്യം വെറും 55 സീറ്റില്‍ ഒതുങ്ങും. ഹരിയാനയില്‍ ബിജെപി 78 സീറ്റ് നേടി വീണ്ടും അധികാരത്തില്‍ വരുമെന്നും സര്‍വേ പ്രവചിക്കുന്നു.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടായിരുന്നു ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. എന്നാല്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ശേഷം ബിജെപി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി എന്നാണ്
ഇതിലൂടെ ഉറപ്പാവുന്നത്.

Top