9 മില്യണ്‍ കാഴ്ചക്കാരുമായി ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പ്രണയഗാനം തരംഗമാവുന്നു

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പ്രണയ ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാവുന്നത്. 9 മില്യണ്‍ കാഴ്ചക്കാരുമായാണ് ഗാനം യൂട്യൂബില്‍ മുന്നേറുന്നത്.

കാപ്പാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക.

2ഡി എന്റര്‍ടൈന്മെന്റ്‌സും, അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്‌ന്മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം. മോഹന്റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്.

Top