ഇത് സമീറയ്ക്കാണ്; വാര്‍ത്താ സമ്മേളനത്തിനിടെ രോഹിത്തിന് അപ്രതീക്ഷിത സമ്മാനം

സിഡ്‌നി: മകള്‍ സമൈറയുടെ ജനനത്തിനുശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ രോഹിത് ശര്‍മയെന്ന അച്ഛന് അപ്രതീക്ഷിത സമ്മാനം നല്‍കി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍. രോഹിത്തിന്റെ മകള്‍ സമൈറയ്ക്കുള്ള സമ്മാനമാണ് മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയത്.

സമ്മാനം കൈപ്പറ്റിയ ശേഷം സന്തോഷത്തോടെ സ്വീകരിക്കുന്നതായി രോഹിത് പ്രതികരിച്ചു. മറാത്തി ഭാഷയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ സംസാരിച്ചത്. കഴിഞ്ഞ മാസം 30നാണ് രോഹിത്തിനും റിതികയ്ക്കും മകള്‍ പിറന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ രോഹിത്തിന് സമ്മാനം കൈമാറുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

Top