‘അവതാർ’ ആരാധകർക്ക് സർപ്രൈസ്; നാലാം ഭാഗവുമായി ജെയിംസ് കാമറൂൺ

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ത്രില്ലർ ചിത്രമാണ് ‘അവതാർ 2’. സിനിമ ഒന്നാം ഭാ​ഗത്തിലും രണ്ടാം ഭാ​ഗത്തിലും മാത്രമല്ല, തുടർന്നും അവതാറിന്റെ സീരീസുകൾ ഉണ്ടാകും എന്നുള്ളത് പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാക്കുന്ന വാർത്തയായിരുന്നു. ഇപ്പോഴിതാ അവതാർ ആരാധകർക്ക് ഒരു സർപ്രൈസ് വാർത്തകൂടി എത്തിയിരിക്കുകയാണ്. ജെയിംസ് കാമറൂൺ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

അവതാർ നാലാം ഭാ​ഗത്തിന്റെ നിർമാണം ആരംഭിച്ചു എന്നാണ് ജെയിംസ് കാമറൂൺ അറിയിച്ചിരിക്കുന്നത്. അവതാർ രണ്ടാം ഭാ​ഗത്തിന്റെ അനസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷൻ പണികളിലാണ് എന്നും സിനിമ ബി​ഗ് സ്ക്രീനിൽ എത്തുന്നതിൽ വളരെ ആകാക്ഷയുണ്ട് എന്നും കാമറൂൺ പറഞ്ഞു. ഡി23 എക്സ്പോ 2022 ൽ നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വരാനിരിക്കുന്ന തുടർഭാഗത്തിന്റെ ദൃശ്യങ്ങളിൽ ചിലത് ത്രീഡിയിൽ പ്രേക്ഷകർക്കായി ചടങ്ങിൽ പ്രദർശിപ്പിപ്പിക്കുകയും ചെയ്തു. അവതാറിന്റെ ഭാവി പദ്ധതികളെക്കുറിച്ചും കാമറൂൺ സംസാരിച്ചു. ‘അവതാർ: ദി വേ ഓഫ് വാട്ടറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പണികൾ മികച്ചതായി തുടരുന്നു. സിനിമയുടെ ചില രം​ഗങ്ങളേയും ​സാഹചര്യത്തേയും അടിസ്ഥാനമാക്കി രണ്ടും മൂന്നും ഭാ​ഗങ്ങൾ ഒരുമിച്ചാണ് ചിത്രീകരിച്ചത്.’ കാമറൂൺ വ്യക്തമാക്കി.

അതേസമയം അവതാര്‍ ഒന്നാം ഭാഗം വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്. 4കെ ദൃശ്യമികവോടെയാണ് ചിത്രം റീ റിലിസിനെത്തുന്നത്. സീരിസിലെ രണ്ടാം ഭാഗമായ ‘ദ വേ ഓഫ് വാട്ടര്‍’ ക്രിസ്മസ് റീലിസിനൊരുങ്ങുമ്പോഴാണ് ആരാധകര്‍ക്ക് ഇരട്ടി മധുരമായി റീ റിലിസ്. സെപ്റ്റംബര്‍ 23 നാണ് സിനിമ തിയേറ്റുറുകളില്‍ എത്തുക. 2.84 ബില്യണ്‍ ഡോളറാണ് അവതാറിന്റെ ഇതുവരെയുള്ള കളക്ഷന്‍.

 

Top