ജയറാം രമേശ് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി

ഡൽഹി: കോൺഗ്രസിന്റെ മാധ്യമ വിഭാഗം മേധാവിയായി ജയറാം രമേശിനെ നിയമിച്ചു. രൺദീപ് സുർജേവാലയെ മാറ്റിയാണ് നിയമനം. വർഷങ്ങളായി പദവി വഹിച്ചുവരികയായിരുന്നു സുർജേവാല.

മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന ചുമതലയിൽനിന്നു രൺദീപ് സിങ് സുർജേവാലയ്ക്കു വിടുതൽ നൽകിയതായി പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സുർജേവാല തുടരും.

അടുത്തിടെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട, മുൻ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശിന്റെ നിയമനം പാർട്ടി വൃത്തങ്ങളിൽ അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരത്തിന്റെ തുടർച്ചയായാണ് മാറ്റമെന്നാണ് സൂചന.

Top