സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്‍ ;ചിത്രീകരണം ജാവ ദ്വീപില്‍

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം കാപ്പാനിലെ ഗാനരംഗത്തിന്റെ ചിത്രീകരണം ജാവ ദ്വീപില്‍ ആരംഭിച്ചു. കെ.വി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്.

മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.സൂര്യ അംഗരക്ഷകന്റെ വേഷത്തിലും.

സയേഷ സൈഗാളാണ് നായികയായ് എത്തുന്നത്. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രമുഖ നിര്‍മാണ മ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top