ചന്ദൂ മൊണ്ടേറ്റിയുടെ പുതിയ ചിത്രത്തില്‍ നായകന്‍ സൂര്യ

‘ കാര്‍ത്തികേയ’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ചന്ദൂ മൊണ്ടേറ്റി. ഇപ്പോഴിതാചന്ദൂ മൊണ്ടേറ്റി പുതിയ ചിത്രത്തിന്റെ റിപ്പോര്‍ട്ടാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. നായകനായി സൂര്യയാണ് ചിത്രത്തില്‍ എത്തുക.

നാല് വേദങ്ങളെയും ആസ്പദമാക്ക ഒരു ചിത്രം ഒരുക്കാനാണ് പദ്ധതിയെന്ന് ചന്ദൂ മൊണ്ടേറ്റി വ്യക്തമാക്കുന്നു. സൂര്യ രണ്ട് വര്‍ഷത്തേയ്ക്ക് തിരക്കിലാണ്. അദ്ദേഹം എന്നെ വിളിക്കുകയും ചിത്രത്തിന്റെ തിരക്കഥയുടെ പുരോഗതി ചര്‍ച്ച ചെയ്യാറുമുണ്ട്. വളരെ സൗഹാര്‍ദപരമായിട്ടാണ് അദ്ദേഹം പെരുമാറാറുള്ളത്. ‘കാര്‍ത്തികേയ രണ്ടിലെ’ ഷോട്ടുകള്‍ കണ്ട് തന്നെ സൂര്യ അഭിനന്ദിച്ചിരുന്നു. സ്വപ്‌ന ലോകത്തിലായിപ്പോയി താന്‍ അപ്പോഴെന്നും സംവിധായകന്‍ ചന്ദൂ മൊണ്ടേറ്റി വ്യക്തമാക്കുന്നു.

തമിഴകം സൂര്യയുടേതായി കാത്തിരിക്കുന്ന പുതിയ ചിത്രം ‘കങ്കുവ’യാണ്. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രം ‘കങ്കുവ’യില്‍ സൂര്യ നായകനാകുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. സിരുത്തൈ ശിവ തന്നെയാണ് തിരക്കഥയും. ‘കങ്കുവ’ പ്രതീക്ഷിച്ചതിനപ്പുറം വന്നിട്ടുള്ള ഒരു ചിത്രമായിരിക്കും എന്ന് നടന്‍ സൂര്യ അടുത്തിടെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തിയിരുന്നു.

Top