ഓസ്കർ അക്കാദമിയിലേക്ക് സൂര്യക്ക് ക്ഷണം

ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരം ഓസ്കർ ആണ്. എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കർ നേടി ഇന്ത്യയുടേയും കേരളത്തിന്റെയും യശസ്സുയർത്തി. ഇപ്പോഴിതാ തെന്നിന്ത്യക്ക് അഭിമാനിക്കാവുന്ന മറ്റൊരു വാർത്ത ഓസ്കാറിന്റെ കമ്മിറ്റിയിൽ നിന്ന് വന്നിരിക്കുന്നു. ഓസ്കർ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ഭാഗാമാകാൻ നടൻ സൂര്യയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നു.

ഓസ്കർ അക്കാദമി തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. 397 പേരെയാണ് അക്കാദമി ഈ വർഷം പുതിയ അം​ഗങ്ങളായി പ്രഖ്യാപിച്ചത്. ഇതിൽ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംപിടിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിക്കുന്നത്. ബോളിവുഡ് നടി കജോൾ, സംവിധായിക റീമ കാ​ഗ്തി, സുഷ്മിത് ഘോഷ്, ഡൽഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആർ ആയ സോഹ്നി സെൻ​ഗുപ്ത എന്നിവരാണ് അം​ഗങ്ങളിലെ മറ്റ് ഇന്ത്യക്കാർ.

 

Top