‘സൂര്യ 43’ ടൈറ്റില്‍ പ്രഖ്യാപിച്ചു;സുധ കൊങ്കര ചിത്രത്തില്‍ നസ്രിയയും ദുല്‍ഖറും

സൂരരൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. നടന്‍ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രമാണിത്.സൂര്യ 43’യ്ക്കായി കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ആദ്യ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ പേരും പ്രധാന കഥാപാത്രങ്ങളെയും പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.സൂര്യ നായകനാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും നസ്രിയ ഫഹദും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിജയ് വര്‍മയാണ് നെഗറ്റിവ് റോളില്‍ അഭിനയിക്കുന്നത്. ജി.വി. പ്രകാശ് ആണ് സംഗീതം. 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജ്യോതികയും രാജ്‌ശേഖര്‍ പാണ്ഡ്യനും ചേര്‍ന്നാണ് നിര്‍മാണം.

അതേസമയം, അനൌണ്‍സ്‌മെന്റ് വീഡിയോയില്‍ ‘പുറനാന്നൂറ് (Purananooru)’, എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണോ ചിത്രത്തിന്റെ പേര്, അതോ സസ്‌പെന്‍സ് ഉണ്ടോ എന്ന് വരുംദിനങ്ങളില്‍ അറിയാനാകും. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് ‘പുറനാന്നൂറ് ‘. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മറ്റ് വശങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാകും സിനിമ എന്നാണ് ടൈറ്റില്‍ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

 

Top